അനീഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി

യൂണിറ്റിന്റെ ഉപഹാരം അനീഷ് കുമാർ ഏറ്റുവാങ്ങുന്നു


റിയാദ് > പ്രവാസജീവിതം അവസാനിപ്പിച്ച്   നാട്ടിലേക്ക് തിരിച്ചു പോകുന്ന കേളി കലാ സാംസ്കാരികവേദി അൽഖർജ് ഏരിയ ഹരീഖ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അനീഷ് കുമാറിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 11 വർഷമായി ഹരീഖ് ബലദിയയിൽ ജോലി ചെയ്തു വരികയായിരുന്ന അനീഷ് കുമാർ പെരുമ്പാവൂർ സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് തിലകൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അജിത്കുമാർ സ്വാഗതമാശംസിച്ചു. കേളി ട്രഷറർ ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ പ്രതീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ കമ്മറ്റി അംഗങ്ങളായ ഡേവിഡ് രാജ്, രാമകൃഷ്ണൻ, ഹരിദാസ്, ഏരിയ രക്ഷാധികാരി സമിതിയംഗം മണികണ്ഠ കുമാർ, യൂണിറ്റ് ട്രഷറർ ഫൈസൽ ഖാൻ, ജോയിൻ സെക്രട്ടറി ശ്രീകുമാർ, ബഷീർ, എം.എ.നാസർ, ഹോത്ത യൂണിറ്റ് പ്രസിഡന്റ് സജീന്ദ്ര ബാബു, യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി മണികണ്ഠൻ, കെഎംസിസി ഹരീഖ് പ്രസിഡന്റ് ഷിഹാബ് എന്നിവർ  സംസാരിച്ചു. ഹരീഖ് യൂണിറ്റിനു വേണ്ടി സെക്രട്ടറി അജിത് കുമാർ, ഹരീഖ് സൂഖ് യൂണിറ്റിന് വേണ്ടി ബിജു കെ.എൻ, ഹോത്ത യൂണിറ്റിന് വേണ്ടി രാമകൃഷ്ണൻ എന്നിവർ  അനീഷ് കുമാറിന്  ഉപഹാരം കൈമാറി. യാത്രയയപ്പിന് അനീഷ് കുമാർ നന്ദി പറഞ്ഞു.     Read on deshabhimani.com

Related News