കീം സംവരണം: സർക്കാർ 
നിലപാട്‌ അംഗീകരിച്ചു



കൊച്ചി കീം പ്രോസ്‌പെക്‌ടസിലെ സംവരണ ചട്ടം റദ്ദാക്കണമെന്നും അഖിലേന്ത്യാ ക്വോട്ട ഒഴിച്ച് ഭിന്നശേഷിവിഭാഗത്തിന്‌ ഉൾപ്പെടെ മാറ്റിവച്ച സീറ്റുകളിൽ സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി  ഹൈക്കോടതി തള്ളി. ഏതൊക്കെ വിഭാഗത്തിന്‌ സംവരണം ഏർപ്പെടുത്തണമെന്നത് ഭരണഘടനയ്‌ക്ക്‌ അനുസൃതമായി സർക്കാരാണ് തീരുമാനിക്കുകയെന്നും സർക്കാർ വാദിച്ചു. ഭിന്നശേഷിക്കാർക്ക് പ്രത്യേകം ക്വോട്ട അനുവദിച്ചത് നിയമപ്രകാരമാണെന്നും ഇതിൽ സംവരണം പ്രത്യേകമായി നൽകാത്തത് ഭരണഘടനപ്രകാരം സാധു ആണെന്നും സർക്കാർ വാദിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു.ഏതാനും വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്. Read on deshabhimani.com

Related News