കെസിഇയു സംസ്ഥാന സമ്മേളനത്തിന്‌ പ്രൗഢ തുടക്കം



തൃശൂർ   കേരള കോ –-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) 29–-ാം സംസ്ഥാന സമ്മേളനത്തിന്‌ തൃശൂരിൽ തുടക്കമായി. കോവിലകത്തുംപാടം  ജവഹർ ഓഡിറ്റോറിയത്തിൽ ( കെ നാരായണൻ നഗർ) കെസിഇയു സംസ്ഥാന പ്രസിഡന്റ്‌ പി എം വഹീദ പതാക ഉയർത്തി.  സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എസ്‌ ടി ജെയ്‌സൺ രക്തസാക്ഷി പ്രമേയവും എം എൻ മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെസിഇയു സംസ്ഥാന ജനറൽ സെക്രട്ടറി  വി എ രമേഷ്‌ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ  കെ ജെ അനിൽകുമാർ  കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ യു പി ജോസഫ്‌ സ്വാഗതം പറഞ്ഞു. പി എം വാഹിദ, പി ജാനകി, എം സുരേഷ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ എസ്‌ രാധാകൃഷ്‌ണൻ കൺവീനറായി മിനിറ്റ്‌സ്‌ കമ്മിറ്റിയും എൻ കെ രാമചന്ദ്രൻ കൺവീനറായി പ്രമേയ കമ്മിറ്റിയും സി സുരേശൻ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമ്മേളനം. മഴ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ  മുഴുവൻ സഹകരണ ജീവനക്കാരും രംഗത്തിറങ്ങണമെന്നും സഹകരണ മന്ത്രാലയം രൂപീകരിക്കാനുള്ള നടപടികളിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.  തിങ്കൾ രാവിലെ ഒമ്പതിന്‌ ട്രേഡ്‌യൂണിയൻ പ്രഭാഷണം  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. സഹകരണമന്ത്രി വി എൻ വാസവൻ സഹകരണ പ്രഭാഷണം നടത്തും. സമ്മേളനം വൈകിട്ട്‌ സമാപിക്കും. Read on deshabhimani.com

Related News