കഴക്കൂട്ടം മേൽപ്പാലം തുറന്നു

കഴക്കൂട്ടത്തെ എലവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ


കഴക്കൂട്ടം സംസ്ഥാനത്തെ ഏറ്റവും വലിയ ആകാശപാതയായ കഴക്കൂട്ടം മേൽപ്പാലം ഗതാഗതത്തിന്‌ തുറന്നു. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉദ്‌ഘാടകനായി രണ്ട്‌ തവണ തീയതി നിശ്‌ചയിച്ചെങ്കിലും  ഉദ്‌ഘാടനം നീണ്ടുപോകുകയായിരുന്നു. ഈ പശ്‌ചാത്തലത്തിൽ  നാട്ടുകാരുടെ ആവശ്യപ്രകാരം പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അഭ്യർഥനയെത്തുടർന്നാണ്‌  ശനിയാഴ്‌ച മേൽപ്പാലം തുറന്നത്‌. ഉദ്‌ഘാടനച്ചടങ്ങ്‌ പിന്നീട്‌ നടത്തുമെന്ന്‌ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.  സംസ്ഥാനത്ത് നാലുവരി ഗതാഗതമുള്ള ഏറ്റവും വലിയ മേൽപ്പാലമാണിത്. ടെക്‌നോപാർക്കിനടുത്ത് ടൊയോട്ട ജങ്ഷൻമുതൽ മിഷൻ ആശുപത്രിവരെയുള്ള പാലം 2019 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്. 2.71 കിലോമീറ്ററാണ്‌ നീളം. 200 കോടിയാണ്‌ ചെലവ്‌. Read on deshabhimani.com

Related News