ഡിസിസി പ്രസിഡന്റിന്റെ 
റിപ്പബ്ലിക് ദിന ആശംസയിൽ 
സവർക്കർ



കാസർകോട്‌ കാസർകോട്‌ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ റിപ്പബ്ലിക് ദിന ആശംസാ കാർഡിൽ സവർക്കറും. വ്യാഴാഴ്‌ച ഫൈസലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ്‌ കാർഡ്‌ പ്രത്യേക്ഷപ്പെട്ടത്‌. അംബേദ്‌കർ, ഭഗത്‌സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവർക്കൊപ്പമാണ്‌ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത്‌. നെഹ്‌റുവിനെയും മറ്റും ഉൾപ്പെടുത്താതെയുള്ള പോസ്‌റ്റർ സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെട്ടതോടെ നീക്കി. ഓഫീസ്‌ ജീവനക്കാർ പോസ്റ്റർ ഡിസൈൻ ചെയ്‌തപ്പോഴുണ്ടായ അബദ്ധമെന്നാണ്‌ ഫൈസലിന്റെ വിശദീകരണം. മുമ്പും കോൺഗ്രസ്‌ നേതാക്കൾ സവർക്കറെ സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പോസ്‌റ്റർ ഇറക്കിയിട്ടുണ്ട്‌. ഭാരത്‌ ജോഡോ യാത്രയിൽ രാഹുലിനെ അഭിനന്ദിച്ചിറക്കിയ പോസ്‌റ്ററിലും സവർക്കർ കടന്നുകൂടിയിരുന്നു.   Read on deshabhimani.com

Related News