VIDEO - നേതാക്കളുടെ അഴിമതി അന്വേഷിക്കണം; കാസർകോട്‌ ബിജെപി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസ്‌ ഉപരോധിക്കുന്നു



കാസർകോട്‌ > ബിജെപിയിലെ ഗ്രൂപ്പ് പേരിനെ തുടർന്ന് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. കുമ്പളയിലെ സംഘടനാ വിഷയം, കാസർകോട് ബിജെപി- ആർ എസ് എസ് പ്രവർത്തകൻ്റെ ആത്മഹത്യ, സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെയുള്ള അഴിമതി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് ബിജെപിയിൽ കലാപമുണ്ടാക്കിയത്. പ്രശ്‌നങ്ങളിൽ ബുധനാഴ്‌ച ചേരുന്ന ജില്ലാ കോർ കമ്മിറ്റിയിൽ തീരുമാനമുണ്ടാകുമെന്ന് ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രി കുണ്ടാർ അറിയിച്ചിരുന്നു. ഇത് പാലിക്കാത്തതിനാലാണ് പ്രവർത്തകർ വ്യാഴാഴ്ച താളിപ്പടുപ്പിലെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചത്. ഉപരോധം തുടരുകയാണ്.   Read on deshabhimani.com

Related News