വിദ്യാർഥിനികൾക്കെതിരെ അധിക്ഷേപം മുൻ പ്രിൻസിപ്പൽ വനിതാ കമീഷനിൽ എത്തിയില്ല



കാസർകോട്‌> കാസർകോട്‌ ഗവ. കോളേജിനെയും വിദ്യർഥികളെയും അപമാനിക്കുന്ന പ്രതികരണം നടത്തിയ മുൻ പ്രിൻസിപ്പൽ എം രമ വനിതാ കമീഷൻ സിറ്റിങ്ങിന്‌ വരാതെ മുങ്ങി.  എസ്‌എഫ്‌ഐ പ്രവർത്തകരായ വിദ്യാർഥിനികൾ നൽകിയ പരാതിയിൽ കാസർകോട്‌ കലക്ടറേറ്റിൽ വെള്ളിയാഴ്‌ച നടത്തിയ വനിതാ കമീഷൻ സിറ്റിങ്ങിൽ ഹാജരാകാൻ നോട്ടീസ്‌ നൽകിയിരുന്നു.    ഈ മാസം 30 വരെ അവധിയിലായിരുന്ന ഇവർ അവധി ഒഴിവാക്കി വെള്ളിയാഴ്‌ച കോളേജിലെത്തി. സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ അധ്യാപികയായ ഇവർ ഡിപ്പാർട്ട്‌മെന്റിൽ ഇരുന്നപ്പോൾ കോളേജിൽ നിന്ന്‌ പുറത്ത്‌ പോകണമെന്നാവശ്യപ്പെട്ട്‌ വിദ്യർഥികൾ എസ്‌എഫ്‌ഐ നേതൃത്വത്തിൽ പുറത്ത്‌ പ്രതിഷേധിച്ചു.    സ്‌കൂളിൽ  പഠിക്കുന്ന മകളുമായാണ്‌ കോളേജിലെത്തിയത്‌. വനിതാ കമീഷൻ ഉദ്യോഗസ്ഥർ ഇവരെ  ബന്ധപ്പെട്ടുവെങ്കിലും കലക്ടറേറ്റിലേക്ക്‌ പോകാൻ തയ്യാറായില്ല. പ്രതിഷേധം കാരണം തനിക്ക്‌ വരാനായില്ലെന്ന്‌ പറഞ്ഞ്‌ തടിതപ്പാനുള്ള നാടകമാണ്‌ രമ നടത്തിയത്‌. പരാതിക്കാരായ വിദ്യാർഥിനികൾ സിറ്റിങ്ങിനെത്തിയിരുന്നു. പരാതി അടുത്ത സിറ്റിങ്ങിൽ വീണ്ടും പരിഗണിക്കും. രമക്കെതിരെ കോളേജിയറ്റ്‌ എഡുക്കേഷന്റെ അന്വേഷണം നടക്കുകയാണ്‌. നടപടിയെടുക്കാതിരിക്കാൻ ഇവരോട്‌ വിശദീകരണം ചോദിച്ചിരുന്നു. കോളേജ്‌ സ്‌റ്റാഫ്‌ കൗൺസിലും പിടിഎയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്‌.    കോളേജിലെ കുടിവെള്ളം മലിനമായതിൽ പരാതി പറയാനെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ അന്ന്‌ പ്രിൻസിപ്പലായിരുന്ന രമ ചേമ്പറിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന്‌ ഒരു ഓൺലൈൻ ചാനലിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച്‌ ഇന്റർവ്യൂ നൽകി. വിദ്യാർഥിനികളെ അപമാനിക്കുന്നതായിരുന്നു പ്രതികരണം. സംവരണക്കാരായ വിദ്യാർഥികളാണ്‌ പ്രശ്‌നക്കാരെന്നും ആരോപിച്ചു.    നാട്ടിലും നിയമസഭയിലും രാഷ്‌ട്രീയഭേദമില്ലായെ പ്രതിഷേധം ഉയർന്നതോടെ ഉന്നതവിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശപ്രകാരം രമയെ പ്രിൻസിപ്പൽ സ്ഥാനത്ത്‌ നിന്ന്‌ നീക്കിയതാണ്‌. കോളേജിൽ നിന്ന്‌ പുറത്താക്കണമെന്നവശ്യപ്പെട്ട്‌  എസ്‌എഫ്‌ഐ പ്രതിഷേധത്തിലാണ്‌.   Read on deshabhimani.com

Related News