കെഎഎസ്‌ നിയമനങ്ങളിൽ 
ഇരട്ട സംവരണമില്ല : സുപ്രീംകോടതി



ന്യൂഡൽഹി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്‌ നിയമനങ്ങളിൽ ഇരട്ടസംവരണമില്ലെന്ന്‌ വ്യക്തമാക്കി സുപ്രീംകോടതി. എല്ലാ സ്ട്രീമിലേക്കുമുള്ള പ്രവേശനം പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണെന്നും ഇവ പുതിയ നിയമനങ്ങളാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. രണ്ട്‌, മൂന്ന്‌ സ്‌ട്രീമുകളിലേക്ക്‌ സർക്കാർ ജീവനക്കാർക്ക്‌ സംവരണം ബാധകമാക്കിയ സംസ്ഥാനത്തിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സമസ്‌ത നായർ സമാജമടക്കമുള്ളവരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. സംവരണത്തിലൂടെ സർക്കാർ ജോലി ലഭിച്ചവർക്ക്‌ കെഎഎസിൽ എത്തുമ്പോൾ ഇരട്ടസംവരണം ലഭിക്കുന്നെന്നായിരുന്നു ഹർജി. എന്നാൽ, കെഎഎസിൽ എത്തുന്നവർക്ക്‌ സർവീസ്‌ തുടർച്ച ലഭിക്കുന്നില്ലന്നും ഇവർ പരീക്ഷയും അഭിമുഖവും പാസാകേണ്ടതുണ്ടെന്നും ബെഞ്ച്‌ വ്യക്തമാക്കി. Read on deshabhimani.com

Related News