കരുനാഗപ്പള്ളിയിൽ ദമ്പതികൾ ഷോക്കേറ്റ്‌ മരിച്ചനിലയിൽ



കരുനാഗപ്പള്ളി > കരുനാഗപ്പള്ളിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സാബു ഭവനത്തിൽ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്‌ച രാവിലെ 9 മണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.  സാബുവിൻ്റെ ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയിലാണ്.  ഇരു കൈകളിലെയും വിരൽ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്.  ഫോറൻസിക് വിദഗ്‌രും പൊലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മകൻ: അഭിനവ്. Read on deshabhimani.com

Related News