കരിപ്പൂരിൽ 1.68 കിലോഗ്രാം സ്വർണവുമായി ശുചീകരണ തൊഴിലാളി പിടിയിൽ

സൈനുൽ ആബിദ്


കരിപ്പൂർ> വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിന്റെ ശുചിമുറിയിൽ സ്വർണം ഒളിപ്പിക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയെ എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ്‌ വിഭാഗം പിടികൂടി.  മലപ്പുറം കൊളക്കുത്ത് ചാലിൽ കുറ്റിക്കാട്ടിൽ കാരാട് വീട്ടിൽ കെ സൈനുൽ ആബിദ് (27)ആണ്  പിടിയിലായത്‌.   ഇയാളിൽനിന്ന്‌ 1.68 കിലോഗ്രാം സ്വർണം പിടിച്ചു. 81 ലക്ഷത്തോളം രൂപ വരുന്നതാണിത്‌. വിമാനത്തിൽ വന്ന യാത്രക്കാരൻ കൈമാറിയ സ്വർണം  ഒളിച്ചുവയ്‌ക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.   Read on deshabhimani.com

Related News