കരിപ്പൂരിൽ 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

അബ്‌ദുറഹ്മാൻ, ഇർഷാദ്


മലപ്പുറം > കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും 95 ലക്ഷം  രൂപ വിലമതിക്കുന്ന 1.783 കിലോഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ  ദുബായിൽ നിന്നും വന്ന കോഴിക്കോട് തലയാട് സ്വദേശിയായ പാറക്കൽ ഇർഷാദിൽ  (31) നിന്നും 831  ഗ്രാം സ്വർണമിശ്രിതവും, എയർ ഇൻഡ്യ വിമാനത്തിൽ ഷാർജയിൽ  നിന്നും  വന്ന കോട്ടോളിൽ അബ്‌ദുൽ റഹ്‌മാനിൽ (30 ) നിന്നും 952 ഗ്രാം സ്വർണമിശ്രിതവും ആണ് പിടികൂടിയത്. പിടികൂടിയ 2  യാത്രക്കാരും സ്വർണ്ണമിശ്രിതം അടങ്ങിയ 3 ക്യാപ്‌സൂളുകൾ വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കള്ളക്കടത്തുസംഘം ഇർഷാദിന് 45000 രൂപയും അബ്‌ദുൽ റഹിമാന് 50000 രൂപയും ടിക്കറ്റുമാണ്  പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തിരുന്നത്. Read on deshabhimani.com

Related News