വലിയൊരു കുഴി ഇന്ന്‌ 
മനോഹരമായ കുളമാണ്‌

കണ്ണൂർ ജില്ലാ പഞ്ചായത്ത് ചെറുതാഴം പഞ്ചായത്തിലെ പഴച്ചിയിൽ നിർമിച്ച കുളം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തപ്പോൾ


പിലാത്തറ > ഒരു വർഷം മുൻപ് ചെറുതാഴം പഴച്ചിക്കുളം വലിയൊരു കുഴിയായിരുന്നു. ഇന്നത്‌ മനോഹരമായ കുളമാണ്‌. കൃഷിക്കും കുടിവെള്ളത്തിനുമായി  കുളമൊരുക്കണമെന്ന്‌ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്തും ജനപ്രതിനിധികളും കൂടെ നിന്നതോടെ ജില്ലാ പഞ്ചായത്ത്‌ പദ്ധതി ഏറ്റെടുക്കുകയായിരുന്നു.   ദ്രുതഗതിയിലായിരുന്നു നിർമാണം. ഒരു വർഷംകൊണ്ട്‌ 20 മീറ്റർ നീളത്തിലും 13.5 മീറ്റർ വീതിയിലുമുള്ള സുന്ദരമായ കുളം രൂപംകൊണ്ടു. നിരവധി പടവുകളുള്ള കുളം ലൈറ്റുൾപ്പെടെ പിടിപ്പിച്ച്‌ വിനോദകേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയും ജില്ലാ പഞ്ചായത്തിനുണ്ട്‌. നീന്തൽപരിശീലനമുൾപ്പെടെ നൽകാനും തീരുമാനമുണ്ട്‌. 40 ലക്ഷം ചെലവഴിച്ചാണ് നിർമാണം. 5 ലക്ഷം ചെലവഴിച്ചു ചെറുതാഴം പഞ്ചായത്ത്‌ അനുബന്ധ റോഡും നിർമിച്ചിട്ടുണ്ട്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്‌തു.   പഞ്ചായത്ത് പ്രസിഡന്റ്‌ എം ശ്രീധരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ഷാജിർ, സി പി ഷിജു, ടി തമ്പാൻ, എ വി രവീന്ദ്രൻ, ടി വി ഉണ്ണികൃഷ്‌ണൻ, എം വി രാജീവൻ, കെ സി തമ്പാൻ  എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ സി എം ജാൻസി റിപ്പോർട്ട് അവതരിപ്പിച്ചു. പി പി രോഹിണി സ്വാഗതവും കെ കെ കൃഷ്‌ണൻ നന്ദിയും പറഞ്ഞു.  കോൺട്രാക്ടർ മഹേഷിന് ഉപഹാരം നൽകി. Read on deshabhimani.com

Related News