‘തീരുമാനം നാണക്കേട്‌’, കാർഷിക നിയമം പിൻവലിച്ചതിനെതിരെ നടി കങ്കണ; സ്വേച്ഛാധിപത്യത്തിന്‌ കൈയ്യടി



ന്യൂഡൽഹി > കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്‌ പിന്നാലെ തീരുമാനത്തിനെതിരെ വിമർശനവുമായി നടി കങ്കണ റണൗത്ത്‌. തീരുമാനം ദുഖകരവും നാണക്കേടും നീതിയ്‌ക്ക്‌ നിരക്കാത്തതുമാണെന്ന്‌ കങ്കണ ഇൻസ്റ്റാഗ്രം സ്‌റ്റോറിയിൽ പറഞ്ഞു.  തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ പകരമായി തെരുവിലെ ആളുകൾ നിയമം നിർമിക്കാൻ തുടങ്ങിയാൽ ഇതുമൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാവണമെന്ന്‌ ആഗ്രഹിച്ചിരുന്ന എല്ലാവർക്കും അഭിനന്ദങ്ങളെന്നും പറയുന്നു. ഇന്ദിരാ ​ഗാന്ധിക്ക്‌ ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള മറ്റൊരു സ്‌റ്റോറിയിൽ രാജ്യത്തിന്റെ മനഃസാക്ഷി ഉറങ്ങിക്കിടക്കുമ്പോൾ ലാത്തിയാണ്‌ ഏക പരിഹാരമെന്നും സ്വേച്ഛാധിപത്യമാണ് ഏക മാർഗമെന്നും  കങ്കണ പറഞ്ഞു. Read on deshabhimani.com

Related News