എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും ഒന്നിച്ച്‌: കാനം



കരുനാഗപ്പള്ളി > കേന്ദ്രത്തിൽ പരസ്പരം പോരാടുന്ന ബിജെപിയും കോൺഗ്രസും കേരളത്തിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ ഒരുമിച്ചുനീങ്ങുകയാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാനുള്ള സജീവ ഇടപെടലുകളാണ്‌ സർക്കാർ നടത്തുന്നത്. ഇതിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് സമരങ്ങൾ നടത്തുകയാണ്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിനു പകരം മതരാഷ്ട്രവാദം ഉയർത്തിക്കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.   ആർ രാമചന്ദ്രൻ അധ്യക്ഷനായി. കോൺഫറൻസ് ഹാൾ സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ ഇ ഇസ്മയിലും ബി എം ഷെരീഫ് ഗ്രന്ഥശാലയും വായനമുറിയും മന്ത്രി ജെ ചിഞ്ചുറാണിയും മീഡിയ റൂം സി ദിവാകരനും ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ,  കെ ആർ ചന്ദ്രമോഹൻ, എൻ അനിരുദ്ധൻ, പി എസ് സുപാൽ എംഎൽഎ, ജി ലാലു, ഐ ഷിഹാബ്, ജെ ജയകൃഷ്ണപിള്ള, എം എസ് താര, വിജയമ്മാലാലി, ജഗത്‌ ജീവൻലാലി, കടത്തൂർ മൻസൂർ, ആർ രവി എന്നിവർ സംസാരിച്ചു. അന്തരിച്ച മുൻകാല പാർടിനേതാക്കളുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്‌തു. പാർടിയുടെ മുൻ താലൂക്ക് സെക്രട്ടറിമാരുടെ കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു. Read on deshabhimani.com

Related News