കെ വി വിജയദാസിന്‌ നിയമസഭയുടെ ആദരാഞ്‌ജലി; നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു



 തിരുവനന്തപുരം> ഇന്നലെ അന്തരിച്ച കോങ്ങാട്‌ എംഎൽഎ കെ വി വിജയദാസിന്‌ നിയമസഭ ആദരാഞ്‌ജലിയർപ്പിച്ചു. മികച്ച സമാജികനായിരുന്ന വിജയദാസെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നേതൃനിരയില്‍ എത്തിയ ആളാണ് അദ്ദേഹമെന്നും സ്പീക്കര്‍ പറഞ്ഞു രാവിലെ 11നാണ്‌ അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. ജനങ്ങളിലൊരാളായി എന്നും മുൻപന്തിയിൽ നിന്നയായാളാണ്‌ കെ വി വിജയദാസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്  വിജയദാസിന്റെ  അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി  പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.   മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകനാണ്‌ അദ്ദേഹമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ആദാഞ്ജലികൾക്ക്‌ ശേഷം നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. നാളെ സഭ പുനരാരംഭിക്കും. ധനമന്ത്രി തോമസ്‌ ഐസക്‌ നാളെ ബജറ്റ്‌ ചർച്ചകൾക്ക്‌ മറുപടി പറയും . Read on deshabhimani.com

Related News