കെ വി തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി; എഐസിസിയുടെ അനുമതിയുണ്ടെന്ന്‌ കെ സുധാകരൻ



ജയ്‌പുർ മുതിർന്ന കോൺഗ്രസ്‌ നേതാവും എഐസിസി അംഗവുമായ കെ വി തോമസിനെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  ജയ്‌പുരിൽ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ കൺവൻഷൻ ഉദ്‌ഘാടനത്തിൽ കെ വി തോമസ്‌ പങ്കെടുത്തതിന്‌ പിന്നാലെയാണിത്‌. എഐസിസിയുടെ അനുമതിയോടെയാണ്‌ നടപടിയെന്നും സുധാകരൻ പറഞ്ഞു. തൃക്കാക്കരയിൽ വേദിയിലെത്തിയ കെ വി തോമസിനെ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഷാൾ അണിയിച്ചു. തിങ്ങിനിറഞ്ഞ സദസ്സ്‌ മുദ്രാവാക്യം വിളിയോടെയാണ്‌  സ്വീകരിച്ചത്‌.  അൽപ്പനേരം പ്രസംഗം നിർത്തി മുഖ്യമന്ത്രി കെ വി തോമസിനെ സ്വീകരിച്ചു. വൈകാൻ കാരണം റോഡിലെ തിരക്കാണെന്നും കെ റെയിൽപോലുള്ള പദ്ധതിയുടെ ആവശ്യമാണ്‌ ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രിയോട്‌ പറഞ്ഞശേഷമാണ്‌ അദ്ദേഹം ഇരിപ്പിടത്തിലേക്കു നീങ്ങിയത്‌.  വികസനത്തിനു പച്ചക്കൊടി കാണിക്കുന്ന സർക്കാരാണിതെന്നും പിണറായി വിജയനൊപ്പം നിൽക്കുന്നതിൽ അഭിമാനമേയുള്ളൂവെന്നും  കെ വി തോമസ്‌ പറഞ്ഞു. Read on deshabhimani.com

Related News