സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ: മീഡിയാ വണ്‍ വ്യാജ വാര്‍ത്തക്കെതിരെ കെ വി അബ്ദുള്‍ ഖാദര്‍



സച്ചാര്‍ കമ്മിറ്റി ശുപാര്‍ശുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ മീഡിയാ വണ്‍ ചാനല്‍ നല്‍കിയ വാര്‍ത്തക്കെതിരെ മുന്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍. 'സച്ചാര്‍ കമ്മിറ്റി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മുസ്ലിങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്ന് കെ വി അബ്ദുള്‍ ഖാദര്‍: എന്നാണ് മീഡിയാ വണ്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ താന്‍ പറയാത്ത കാര്യമാണ് തലക്കെട്ടായി നല്‍കിയതെന്ന് അബ്ദുള്‍ ഖാദര്‍ പറഞ്ഞു. 'സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളില്‍ മദ്രസ നവീകരണ പദ്ധതി ഒഴികെയുള്ള ക്ഷേമ കാര്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിര്‍വ്വചനമാണ് നല്‍കിയിട്ടുള്ളത്. സിക്ക്, ജൈനര്‍ എന്നിവര്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. ഇതിനെ നിങ്ങള്‍ എതിര്‍ത്തിരുന്നുവോ.?''എന്നാല്‍ മീഡിയാ വണ്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ താന്‍ പറഞ്ഞതെന്നും, രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിലപാട് തന്റെ പ്രസ്താവനയായി നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. Read on deshabhimani.com

Related News