കെ വി അബ്‌ദുൾ ഖാദർ പ്രവാസി ക്ഷേമബോർഡ്‌ ചെയർമാൻ



തിരുവനന്തപുരം > കേരള പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാനായി കെ വി അബ്ദുൾ ഖാദറിനെ നിയമിച്ച്‌ ഉത്തരവായി. മൂന്നു തവണ ഗുരുവായൂരിൽനിന്ന്‌ നിയമസഭാംഗമായ അദ്ദേഹം കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറിയാണ്‌. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമാണ്‌. കേരള വഖഫ് ബോർഡ് ചെയർമാൻ, കേന്ദ്ര വഖഫ് കൗൺസിൽ അംഗം, ആരോഗ്യ സർവകലാശാല സെനറ്റംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്‌. ദേശാഭിമാനി ലേഖകനായും പ്രവർത്തിച്ചു. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ, അജീഷ.   Read on deshabhimani.com

Related News