കുറിപ്പിലെ വരികൾ പിൻവലിക്കുന്നു; ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്‌തു: കെ ടി ജലീൽ



മലപ്പുറം > ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്‌തതുകൊണ്ട്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലെ വരികൾ പിൻവലിക്കുകയാണെന്ന്‌ കെ ടി ജലീൽ എംഎൽഎ. കശ്‌മീർ സന്ദർശിച്ചപ്പോൾ എഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് ശ്രദ്ധയിൽ പെട്ടു.  ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്‌ത പ്രസ്‌തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം  ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നുവെന്ന്‌ ജലീൽ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ അറിയിച്ചു. ജലീലിന്റെ കുറിപ്പ്‌: നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം (ആസാദി കാ അമൃത് മഹോൽസവ്) നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ  ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽ പെട്ടു.  ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്‌ത പ്രസ്‌തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം  ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.   Read on deshabhimani.com

Related News