"സുധാകരന്റെ മനസ്‌ ബിജെപിക്കൊപ്പം; ഓഫർ കിട്ടിയാൽ കോൺഗ്രസ്‌ നേതാക്കൾ ഒപ്പംചേരും': കെ സുരേന്ദ്രൻ



തിരുവനന്തപുരം > കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്ന്‌ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതേ മനസുള്ള നിരവധി നേതാക്കൾ ഇപ്പോൾ കേരളത്തിലെ കോൺഗ്രസിൽ ഉണ്ട്‌. വമ്പൻ ഓഫറുകൾ ലഭിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതാവസ്ഥയാണ് കെ സുധാകരനിലൂടെ പുറത്ത് വന്നത്. അതാണ് യാഥാർത്ഥ്യം. കോൺഗ്രസിന് ഇനി എത്രകാലം പിടിച്ച് നിൽക്കാൻ കഴിയും. കേരളത്തിലെ മാത്രമല്ല , ഇന്ത്യയിലൊട്ടുക്കും കോൺഗ്രസ് നേതാക്കൾക്ക് അരക്ഷിത ബോധമുണ്ട്. എത്രയോ പിസിസി അധ്യക്ഷൻമാർ അടക്കമുള്ള കോൺഗ്രസിലെ പ്രമുഖർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള പ്രസ്‌താവനകൾ ഒന്നും ഞാൻ നടത്തുന്നില്ല. പക്ഷേ കോൺഗ്രസിലെ മഹാഭൂരിപക്ഷം നേതാക്കളുടേയും മാനസികാവസ്ഥ സുധാകരനെ പോലെ തന്നെയാണ്. അത് ചിലർ സ്വകാര്യമായി പറയും. സുധാകരനെ പോലെയുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറയും - സുരേന്ദ്രൻ പറഞ്ഞു. Read on deshabhimani.com

Related News