അഴിമതിക്കെതിരെ പറയാൻ യുഡിഎഫിന് 
അവകാശമില്ല: കെ സുരേന്ദ്രൻ



കാസർകോട് അഴിമതിക്കെതിരെ  സംസാരിക്കാൻ യുഡിഎഫിന് അവകാശമില്ലെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. അഴിമതിയുടെ പര്യായമാണ് കോൺഗ്രസ്‌. അഴിമതി നടത്തിയതിന്റെ പേരിലാണ് 2016ൽ അവർക്ക്‌ അധികാരം ഒഴിയേണ്ടി വന്നത്‌. വികസനം തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി ആറായിരം കോടിയുടെ പദ്ധതികൾ കേരളത്തിനായി പ്രഖ്യാപിച്ചു. കേരള സർക്കാർ സ്വന്തമായി ഒരു വികസനവും നടത്തുന്നില്ല് എൻഡിഎയിൽനിന്ന് വിട്ടുപോയ ഘടകകക്ഷികളെ തിരികെക്കൊണ്ടുവരാൻ ശ്രമം നടക്കുന്നു. ഏതു പദവിയും അലങ്കരിക്കാൻ യോഗ്യനാണ് ഇ ശ്രീധരൻ. രണ്ട് റിട്ട. ജസ്‌റ്റിസുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ ബിജെപിയിലെത്തുമെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. Read on deshabhimani.com

Related News