വാഗ്‌ദാനങ്ങൾ എല്ലാവരും ചെയ്യുന്ന അഭ്യാസമെന്ന്‌ കെ സുധാകരൻ



തിരുവനന്തപുരം > സഹായം അഭ്യർഥിച്ചെത്തുന്നവർക്ക്‌ വാഗ്‌ദാനങ്ങൾ നൽകുന്നത്‌ രാഷ്ട്രീയത്തിൽ എല്ലാവരും ചെയ്യുന്ന അഭ്യാസമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. രാജീവ്‌ ഗാന്ധി അനുസ്മരണത്തിനിടെയായിരുന്നു പരാമർശം. രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നതിനുമുമ്പ്‌ കണ്ണൂരിലെത്തിയപ്പോൾ കോൺഗ്രസ്‌ രക്തസാക്ഷിയുടെ അമ്മ സഹായമഭ്യർഥിച്ചെത്തിയ സംഭവം വിവരിക്കുന്നതിനിടെയാണ് ‘അഭ്യാസ’ പ്രയോഗം. സാമ്പത്തികമായി പരാധീനതയിലായിരുന്ന കുടുംബത്തിന്റെ ആവശ്യം രാജീവ്‌ ഗാന്ധി ചോദിച്ചറിഞ്ഞപ്പോൾ താൻ കരുതിയത്‌ രാഷ്ട്രീയത്തിൽ എല്ലാവരും കാണിക്കുന്ന അഭ്യാസമായിരിക്കും എന്നാണ്‌. പിന്നീട്‌ രാജീവ്‌ ഗാന്ധിയുടെ ഓഫീസിൽനിന്ന്‌ ആ കുടുംബത്തിന്‌ സഹായമെത്തിയെന്നും സുധാകരൻ പറഞ്ഞു. പ്രസംഗത്തിനിടെ സുധാകരന്‌ പലയിടത്തും നാവ്‌ പിഴച്ചു. രാജീവ്‌ ഗാന്ധിക്കു പകരം പലയിടത്തും രാഹുൽ ഗാന്ധിയെന്ന്‌ തെറ്റിച്ചു.   Read on deshabhimani.com

Related News