'താല്‍ക്കാലിക അധ്യക്ഷനാക്കാന്‍ ധാരണയില്ല; ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല': കെ സുധാകരന്‍



കണ്ണൂര്‍> തന്നെ കെപിസിസി താല്‍ക്കാലിക അധ്യക്ഷനാക്കാന്‍ ഒരു ധാരണയുമുണ്ടായിട്ടില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. ആറ്റുനോറ്റിരുന്നിട്ടുമില്ല. പത്തംഗ പ്രചാരണ കമ്മിറ്റിയിലെ അംഗമാണിപ്പോള്‍. അതിനാല്‍ കേരളത്തിലുടനീളം പ്രചാരണം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും സുധാകരന്‍ പറഞ്ഞു.   Read on deshabhimani.com

Related News