പാർട്ടിക്കുവേണ്ടി പാടുപെടുന്നവർക്ക്‌ കോൺ​ഗ്രസിൽ സ്ഥാനമാനങ്ങൾ കിട്ടുന്നില്ല: തുറന്നടിച്ച് കെ സുധാകരൻ



കൊല്ലം> രാവും പകലും പാർട്ടിക്കുവേണ്ടി പാടുപെടുന്നവർക്കല്ല കോൺഗ്രസിൽ സ്ഥാനമാനങ്ങൾ കിട്ടുന്നതെന്ന് കെപിസിസി  പ്രസിഡൻറ്  കെ സുധാകരൻ. അവസരം വരുമ്പോൾ  ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളുടെ കൈകളിലേക്ക്‌ സ്ഥാനങ്ങൾ പോകുന്നെന്നും അർഹതയുള്ള ആളുകളെ ഒക്കെ മാറ്റപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു. അഞ്ചാലുംമൂട്ടിൽ തോപ്പിൽ രവി സ്‌മാരകമന്ദിരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സുധാകരൻ. മടിയന്മാരായ നേതാക്കന്മാർ പാർടിയിൽ ധാരാളമുണ്ട്‌. ഇവരെ കോൺഗ്രസിൽ വേണ്ട. അവർസുഖിക്കട്ടെ. മടിയന്മാരല്ലാത്ത വേറെ നല്ല നേതാക്കളെ കണ്ടെത്തണം. ഡിസിസി പ്രസിഡന്റുമാർക്ക്‌ ഞാൻ ചാർജ്‌ തരുമ്പോൾ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുമെന്ന്‌  പറഞ്ഞിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദിനും ഇത്‌ ബാധകമാണ്‌. നേതാക്കളുടെ റിസൾട്ട്‌ മോശമായാൽ നിയമനം പുനപരിശോധിക്കും. തുടർ പരിശോധന ഉണ്ടാകുമെന്നും കെ സുധാകരൻപറഞ്ഞു. Read on deshabhimani.com

Related News