കേരളത്തിന്റെ വികസനം തടയാൻ അവിശുദ്ധ കൂട്ടുകെട്ട്‌; പദ്ധതികൾ മുന്നോട്ടുതന്നെ: മുഖ്യമന്ത്രി



തിരുവനന്തപുരം > വികസനപ്രവർത്തനങ്ങളിൽ കേരളം മുന്നോട്ട് തന്നെ കുത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അവഗണനയ്‌ക്ക് എതിരായ എൽഡിഎഫ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെ വികസനത്തിന് പശ്ചാത്തല സൗകര്യ വികസനം വേണം. കിഫ്‌ബി വഴി സംസ്ഥാനത്ത് വികസനം നടക്കുന്നതിനെ ചിലർ എതിർത്തു, വലതുപക്ഷ മാധ്യമങ്ങൾ എൽഡിഎഫിനെതിരെ രംഗത്തിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പ് വന്നപ്പോൾ എൽഡിഎഫിനെ താഴെയിറക്കാൻ നിക്ഷിപ്‌ത കക്ഷികൾ ഒത്തുചേർന്നു. എൽഡിഎഫ് സർക്കാരിൻ്റെ  വികസനം ആണ് തുടർ ഭരണം നേടാൻ കാരണമെന്നത് അവിശുദ്ധ കൂട്ടുകെട്ടിനറിയാം, അന്ന്  തിരഞ്ഞെടുപ്പിൻ്റെ കാലത്ത് ഉണ്ടായ അവിശുദ്ധ കൂട്ട് കെട്ട് തിരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു. ആ കൂട്ടുക്കെട്ടിൽ ബിജെപിയും ഉണ്ട്, ബിജെപിയെ ഉപയോഗിച്ച് കേന്ദ്ര അനുകൂല്യങ്ങൾ മുടക്കാം എന്നാണ് ഇക്കൂട്ടർ കരുതുന്നത്. എൽഡിഎഫ് വിജയം ഈ  അവിശുദ്ധ കൂട്ടൂകെട്ടിനെ നിരാശപ്പെടുത്തി, ആ നിരാശ പകയായി മാറി. കേന്ദ്ര ഏജൻസികളെ പലതിനേയും ഇതിനായി ദുരുപയോഗിച്ചു. ഫെഡറൽ തത്വങ്ങൾക്ക് എതിരെ കേന്ദ്രം നിലകൊള്ളുന്നു എന്നത് നമ്മളെ വേദനിപ്പിക്കുന്നു. കെ റെയിൽ നല്ല പരിപാടി എന്ന് കേന്ദ്രവും, സംസ്ഥാനവും കണ്ടതാണ്. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് അടച്ച് പൂട്ടിയത് ന്യായം ഇല്ല, റെയിൽവേ സോൺ ന്യായം കേന്ദ്രം പറയുന്നു ,പക്ഷെ സോൺ തരില്ലെന്നതാണ് കേന്ദ്ര നിലപാട് - മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News