‘ദേ.. വേദനയിപ്പോ മാറും..’ തളർന്ന തീർത്ഥാടകന് സ്വാന്തനമേകി മന്ത്രി കെ രാധാകൃഷ്ണൻ

കാൽവേദന മൂലം തളർന്ന തീർത്ഥാടകനെ പരിചരിക്കുന്ന മന്ത്രി കെ രാധാകൃഷ്ണൻ


ശബരിമല> മലകയറുന്നതിനിടെ കാലിൽ പേശീവേദനമൂലം തളർന്ന തീർത്ഥാടകന് സ്വാന്തനമേകി  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല സന്നിധാനത്തിലേക്കുള്ള വഴിമധ്യേ മരക്കൂട്ടത്തിന് സമീപം പരമ്പരാഗത പാതയിലാണ്  തീർത്ഥാടകൻ തളർന്നിരുന്നത്. ഔദ്യോഗിക യോഗത്തിന് ശേഷം ഉച്ചയോടെ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്നു മന്ത്രി തീർത്ഥാടകന്റെ അടുത്തുചെന്ന് വിവരങ്ങൾ തിരക്കി.  മന്ത്രി കാലിൽ തിരുമ്മി വിരലുകൾ വലിച്ചിട്ടതോടെ ഭക്തന് ആശ്വാസമായി.  തുടർന്ന് വിശ്രമിച്ച് സാവധാനം നടന്നു കയറാനും മന്ത്രി നിർദേശിച്ചു. തീർത്ഥാടകർ മന്ത്രിക്ക് നന്ദി പറഞ്ഞ് ഒപ്പം കൂടിയിരുന്നു.   Read on deshabhimani.com

Related News