കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡീന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചു



കോട്ടയം > കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജി വെച്ചു. ഡീന്‍ ചന്ദ്രമോഹന്‍, ഫൗസിയ (സിനിമോട്ടോഗ്രാഫി), വിനോദ് (ഓഡിയോ), നന്ദകുമാര്‍ (സിനിമട്ടോഗ്രാഫി), ഫൗസിയ (സിനിമോട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍), സന്തോഷ് (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), അനില്‍ കുമാര്‍ (അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസര്‍) എന്നിവരാണ് രാജിവെച്ചത്. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടര്‍ ആയിരുന്ന ശങ്കര്‍ മോഹനുമായി അടുപ്പം ഉള്ളവര്‍ ആണ് രാജിവച്ചത്. അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി അംഗീകരിക്കാന്‍ ആവില്ലെന്നാണ് അധ്യാപകരുടെ വാദം. രാജി പതിനെട്ടാം തീയതി തന്നെ ശങ്കര്‍ മോഹന് നല്‍കിയിരുന്നതായി അധ്യാപകര്‍ പറഞ്ഞു.   Read on deshabhimani.com

Related News