ചരിത്രത്തെ വർഗീയമായി വളച്ചൊടിക്കുന്നു: മന്ത്രി ബാലഗോപാൽ



തിരുവനന്തപുരം ചരിത്രത്തെ ചിലർ വർഗീയമായി വളച്ചൊടിച്ച് ഉപയോഗിക്കുന്നെന്നും മലബാർ കലാപവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ഇതിന് ഉദാഹരണമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മാധ്യമ പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടവും ഫെലോഷിപ്പുകളുടെ വിതരണവും മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പല ഭാഗത്തും മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയും ഗുരുതര കുറ്റങ്ങൾ ചുമത്തിയും ജയിലിലടയ്‌ക്കുന്നതായും മന്ത്രി പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു അധ്യക്ഷനായി. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്‌ സുരേഷ് വെള്ളിമംഗലം, അക്കാദമി സെക്രട്ടറി എൻ പി സന്തോഷ് എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരം നേടിയ മാധ്യമപ്രവർത്തകയും കഥാകൃത്തുമായ കെ ആർ മല്ലികയെ ചടങ്ങിൽ ആദരിച്ചു.   ഫെലോഷിപ്പുകൾ സമ്മാനിച്ചു മീഡിയ അക്കാദമിയുടെ 2020–-21 ലെ ഫെലോഷിപ്പുകൾ മന്ത്രി കെ എൻ ബാലഗോപാൽ സമ്മാനിച്ചു. ദിനേശ് വർമ, പി വി ജീജോ (ദേശാഭിമാനി), പി വി ജോഷില (കൈരളി ടിവി), പ്രമോദ് ഗംഗാധരൻ, പി അസ്സലാം, സാലിഹ് കക്കോടി (മാധ്യമം), രജി ആർ നായർ (മാതൃഭൂമി), ടി എസ് നൗഫിയ (സ്വതന്ത്ര മാധ്യമപ്രവർത്തക), സിബി കാട്ടാമ്പിള്ളി (മുതിർന്ന മാധ്യമപ്രവർത്തകൻ), ഡി പ്രമേഷ് കുമാർ (മാതൃഭൂമി ടിവി), എസ് രാധാകൃഷ്ണൻ (മാസ്കോം), അഖില പ്രേമചന്ദ്രൻ (ഏഷ്യാനെറ്റ് ന്യൂസ്), എൻ കെ ഭൂപേഷ് (സ്വതന്ത്ര മാധ്യമ പ്രവർത്തകൻ), സി എസ് ഷാലറ്റ് (കേരള കൗമുദി), ലത്തീഫ് കാസിം (ചന്ദ്രിക), സി എസ് നീതു (മെട്രോ വാർത്ത),  എം വി വസന്ത് (ദീപിക), സി കാർത്തിക (അധ്യാപിക), എം  അമിയ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്),  പ്രവീൺ ദാസ് (മനോരമ), അരവിന്ദ് ഗോപിനാഥ് (മലയാളം വാരിക), ടി കെ ജോഷി (സുപ്രഭാതം), ബി ബിജീഷ് (മനോരമ), ഇ വി ഷിബു (മംഗളം), എം ഡി ശ്യാംരാജ് (സഭ ടിവി), പി ബിനോയ് ജോർജ്‌ (ജീവൻ ടിവി) എന്നിവർ ഏറ്റുവാങ്ങി. Read on deshabhimani.com

Related News