കടമെടുക്കൽ പരിധി കുറയ്‌ക്കരുത്‌ ; ധനമന്ത്രി കേന്ദ്രത്തിന്‌ കത്തയച്ചു



തിരുവനന്തപുരം സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‌ കത്തയച്ചു. റവന്യു കോംപൻസേഷൻ ഗ്രാൻഡിലെ കുറവും ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതും സംസ്ഥാനത്തെ കാര്യമായി ബാധിച്ചു. റവന്യു കോംപൻസേഷൻ 7000 കോടിയുടെയും ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ 12000 കോടിയുടെയും കുറവ്‌ വന്നതിനാൽ കടമെടുക്കൽ പരിധിയിൽ 4000 കോടിയുടെ കുറവുണ്ടായി. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ ഏകപക്ഷീയമാണ്‌. കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്‌പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കിലുൾപ്പെടുത്തരുത്‌.   ഏകപക്ഷീയമായ കേന്ദ്ര നിലപാട്‌ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണ്‌. സർക്കാർ ഗ്യാരന്റി നൽകുന്ന കിഫ്‌ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ വായ്‌പകളെ പൊതുകടത്തിന്റെ പരിധിയിലേക്ക്‌ കൊണ്ടുവരാനാകില്ല. കേന്ദ്രത്തിന്‌ സംസ്ഥാനങ്ങളുടെ ധനകാര്യത്തിലേക്ക്‌ കടന്നുകയറാനാകില്ല. കേന്ദ്ര ഗ്രാൻഡും ജിഎസ്‌ടി നഷ്ടപരിഹാരവും ഇല്ലാതാകുന്നതോടെ സംസ്ഥാനം ഞെരുക്കത്തിലാകും.  ഇക്കാരണത്താൽ വായ്‌പാ പരിധി കുറയ്‌ക്കുന്നത്‌ അനുവദിക്കാനാവില്ല. സിഎജിക്ക്‌ ഓഡിറ്റിങ്‌ അധികാരം മാത്രമാണുള്ളതെന്നും മന്ത്രി കത്തിൽ സൂചിപ്പിച്ചു. Read on deshabhimani.com

Related News