കരുണാകരനൊപ്പം നിന്നവരെ കോൺഗ്രസിൽ ഇന്നും ശരിപ്പെടുത്തുന്നു: മുരളീധരൻ



കോഴിക്കോട് > കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന സമ്പ്രദായം കോൺഗ്രസിൽ ഇന്നും തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. അവരോടൊക്കെ നേതൃത്വത്തിന്‌ അനിഷ്ടമാണ്‌. ആ പ്രക്രിയ തുടരുന്നത്‌ പറയാതിരിക്കനാവില്ല. അച്ചടക്കം ലംഘിക്കാൻ പാടില്ല എന്നതുകൊണ്ട് പല സത്യങ്ങളും തുറന്നു പറയുന്നില്ല. പ്രവർത്തിക്കുന്നവർക്ക് അംഗീകാരമില്ലാത്ത സ്ഥിതിയാണുള്ളതെന്നും കോഴിക്കോട്ട്‌ അഡ്വ. പി ശങ്കരൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ ഗ്രൂപ്പ്‌ ഒറ്റരാത്രി കൊണ്ട്‌ ഇല്ലാതാക്കാനാവില്ല. ഏത്‌ ഗ്രൂപ്പിലായാലും പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കുന്നില്ല. നേതാവിനെ മൂന്നുറൗണ്ട്‌ വലം വച്ചാൽ സീറ്റ്‌ കിട്ടുമെന്നതാണ്‌ സ്ഥിതി. മത്സരിക്കാൻ സീറ്റ് കിട്ടുമെങ്കിലും ജനങ്ങൾ അംഗീകരിക്കില്ല. ‘‘രാഹുൽ ഗാന്ധി പങ്കെടുത്ത ശംഖുംമുഖത്തെ റാലിയിൽ വേദിയിൽ എനിക്ക്‌ സീറ്റ്‌ കിട്ടിയില്ല. എവിടെ നിർത്തിയാലും തോൽക്കുന്നയാളാണ്‌ കസേരയിൽ ഇരുന്നത്‌. രാഷ്ട്രീയകാര്യ സമിതി അംഗമായ എന്റെ സ്ഥിതിയാണിത്‌. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലത്തെ സ്ഥിതി പറയേണ്ട’’–- മുരളീധരൻ പറഞ്ഞു. Read on deshabhimani.com

Related News