കുറഞ്ഞ ചെലവിൽ വൈദ്യുതി സർക്കാർ ലക്ഷ്യം: മന്ത്രി കൃഷ്‌ണൻകുട്ടി



തിരുവനന്തപുരം എല്ലാവർക്കും കുറഞ്ഞ ചെലവിൽ വൈദ്യുതി എത്തിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജല വൈദ്യുത പദ്ധതികൾക്ക്‌ കേരളത്തിൽ സാധ്യത ഏറെയാണ്‌. വിവാദം കാരണം ഒന്നും ആരംഭിക്കാനാകുന്നില്ല. നേരത്തെ വേണ്ടെന്ന്‌ വച്ച കുറിയാർകുറ്റി പദ്ധതി പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 100 മെഗാവാട്ട്‌ സൗരനിലയങ്ങളുടെ ഉപഭോക്തൃ രജിസ്‌ട്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനവും ഡെവലപ്പേഴ്‌സ്‌ മീറ്റും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുരപ്പുറ സൗരനിലയങ്ങളുടെ നിർമാണം  വൈകാതെ തുടങ്ങും. മൂന്ന്‌ കിലോവാട്ട്‌ വരെ 40 ശതമാനവും നാല്‌ മുതൽ പത്ത്‌ കിലോവാട്ട്‌ വരെ 20 ശതമാനവും സബ്‌സിഡി ലഭിക്കും. മൂന്ന്‌ ഘട്ടമായി നടന്ന ടെൻഡർ വഴി 39 ഡെവലപ്പർമാരെ തെരഞ്ഞെടുത്തു. 30,000 ഉപഭോക്താക്കൾക്ക്‌ സബ്‌സിഡിയുടെ ഗുണം ലഭിക്കും. 2022 മാർച്ചോടെ പദ്ധതി പൂർത്തീകരിക്കും. കെഎസ്‌ഇബി ചെയർമാൻ ഡോ. ബി അശോക്‌ അധ്യക്ഷനായി. അഡ്വ. മുരുകദാസ്‌, ആർ സുകു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News