കെ ഡിസ്‌കും സിഐഐയും കരാറായി; 7 ലക്ഷം തൊഴിൽ



മലപ്പുറം > സംസ്ഥാനത്തെ ഏഴുലക്ഷം പേർക്ക്‌  തൊഴിൽ നൽകാനുള്ള പദ്ധതിയ്‌ക്കായി കെ ഡിസ്‌ക്കും കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്‌ട്രീസും (സിഐഐ)കരാർ ഒപ്പിട്ടു. 2026ഓടെ സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്ഥവിദ്യർക്ക്‌ തൊഴിൽ നൽകാനുള്ള കെ ഡിസ്‌ക്‌ കേരള നോളജ്‌ മിഷൻ പദ്ധതിയുടെ ഭാഗമായാണിത്‌. വിവരസാങ്കേതിക വിദ്യ, എന്റർടൈൻമെന്റ്‌ തൊഴിലാണ്‌ കൂടുതൽ ലഭ്യമാക്കുക.  നാലുവർഷംകൊണ്ട്‌ അഞ്ചുലക്ഷം പേർക്ക്‌ നേരിട്ടും രണ്ടുലക്ഷം പേർക്ക്‌ പരിശീലനം നൽകിയും തൊഴിൽ നൽകും. സിഐഐ കൊച്ചിയിൽ പ്രത്യേക ഓഫീസ്‌ തുറന്നു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി ഓഫീസുകളിൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നോളജ്‌ മിഷനിലൂടെ തൊഴിൽ നൈപുണി നേടിയവർക്കാണ്‌ തൊഴിൽ ലഭ്യമാക്കുക. രാജ്യത്തെ വ്യവസായ സ്ഥാപനത്തിലെ ജോലി വിവരം സിഐഎ കെ ഡിസ്‌ക്കിന്റെ ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യും. അഭിമുഖം, അഭിരുചി പരിശോധനയും നടത്തും. ഇതുസംബന്ധിച്ച്‌ അംഗങ്ങളായ എല്ലാ സംരംഭകർക്കും സിഐഐ വിവരം നൽകി. നിലവിൽ വിവിധ കമ്പനികളുടെ തൊഴിൽ വിവരം പോർട്ടലിൽ ലഭ്യമാണ്‌. പരിശീലനം നേടിയവർക്ക്‌ നേരിട്ട്‌ നിലവിൽ ജോലിയിൽ പ്രവേശിക്കാം. പരിശീലനം ആവശ്യമുള്ളവർക്ക്‌ സ്വമേധയാ ആർജിക്കാം. കമ്പനികളും പരിശീലനം ലഭ്യമാക്കും.  കുറഞ്ഞത്‌ 15,000 രൂപ മാസവരുമാനം ലഭിക്കും. Read on deshabhimani.com

Related News