നീതിന്യായവ്യവസ്ഥയും സാമൂഹ്യനീതിക്ക്‌ 
തടസ്സമുണ്ടാക്കുന്നു: ജസ്റ്റിസ് കെ ചന്ദ്രു



കളമശേരി നീതിന്യായവ്യവസ്ഥതന്നെ സാമൂഹ്യനീതിക്ക്‌ തടസ്സം നിൽക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന്‌ മദ്രാസ്‌ ഹൈക്കോടതി റിട്ട. ജഡ്‌ജി ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു. കളമശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്‌ (നുവാൽസ്‌) സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജഡ്‌ജിമാർ സമുദായസംഘടനകളുടെ യോഗത്തിൽ പങ്കെടുക്കുക, ദളിത് പിന്നാക്ക സംവരണത്തിനെതിരെ സംസാരിക്കുന്നവരെ മാനദണ്ഡം ലംഘിച്ച്‌ ഉന്നതകോടതിയിലേക്ക് ഉയർത്തുക തുടങ്ങിയ അനേകം ദുഷ്‌പ്രവണതകൾ നമ്മുടെ ഭരണസംവിധാനത്തിൽ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവരണം ഇല്ലാത്ത വിഭാഗങ്ങളിലെ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ഭരണഘടനാഭേദഗതിയിലൂടെ സംവരണം അനുവദിച്ച നടപടിയെ ഭരണഘടനാത്തട്ടിപ്പായേ കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News