രക്തസാക്ഷികളെ ആക്ഷേപിച്ച് ആർച്ച്‌ ബിഷപ് പാംപ്ലാനി



കണ്ണൂർ> രക്തസാക്ഷികളെ അവഹേളിച്ച് തലശേരി ആർച്ച് ബിഷപ്‌ മാർ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവരും പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന്‌ തെന്നിവീണു മരിച്ചവരുമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം തലശേരി അതിരൂപത യുവജന ദിനാഘോഷം ഉദ്ഘാടനംചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമർശം. ‘രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല, അപ്പോസ്‌തോലന്മാര്‍. അവര്‍ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെ’ന്ന്‌ പറഞ്ഞു കൊണ്ടാണ്‌ ആർച്ച്‌ ബിഷപ്‌ രക്തസാക്ഷികൾക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്‌. യുവജനങ്ങൾക്ക് പഠിക്കാനും ജോലി കണ്ടെത്താനും സാഹചര്യമൊരുക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും പാംപ്ലാനി പറഞ്ഞു. Read on deshabhimani.com

Related News