പാംപ്ലാനിക്ക് രാഷ്ട്രീയലക്ഷ്യം ; രൂക്ഷവിമർശവുമായി എറണാകുളം–അങ്കമാലി അതിരൂപത മുഖപത്രം



  കൊച്ചി റബർ വില കൂട്ടിയാൽ കേരളത്തിൽനിന്ന്‌ ബിജെപിക്ക്‌ എംപി ഇല്ലാത്തതിന്റെ വിഷമം മാറ്റിത്തരാമെന്ന തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച്‌  സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ബിഷപ്പിന്റെ പ്രസ്‌താവന കർഷകതാൽപ്പര്യം സംരക്ഷിക്കുന്നതല്ലെന്നും രാഷ്‌ട്രീയ പ്രസ്‌താവനയായിപ്പോയെന്നും സത്യദീപം മുഖപ്രസംഗത്തിൽ  തുറന്നടിച്ചു. ആസിയാൻ കരാർമുതൽ ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിൽവരെ കർഷകരെ വഞ്ചിച്ച ബിജെപിയെ വിശ്വസിക്കാമോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങളുയർത്തുന്നു മാർച്ച്‌ 29 ലക്കം സത്യദീപം. തലോജ ജയിലിൽ തൊണ്ടപൊട്ടിത്തീർന്ന ഫാ. സ്‌റ്റാൻ സ്വാമിയെ മറന്നാലും നാരായൺപുർ സംഭവവും കഴിഞ്ഞവർഷംമാത്രം ക്രൈസ്‌തവർക്കെതിരെ നടന്ന 550 അക്രമസംഭവങ്ങളും മറക്കാമോ’ എന്നും മുഖപ്രസംഗം ചോദിക്കുന്നു.  ആസിയാൻ കരാർ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങൾ  കർഷകർക്കാകെ, റബർ കർഷകർക്ക് പ്രത്യേകിച്ചും ദുരിതംമാത്രം സമ്മാനിക്കുന്നതാണ്‌. അതിനെതിരെ ഒന്നും ചെയ്യാത്ത കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപിക്ക്‌ മലയോര ജനത എംപിയെ നൽകിയാൽ എല്ലാം പരിഹൃതമാകും എന്ന ധാരണ ബാലിശമാണെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.   Read on deshabhimani.com

Related News