ജോസ് കെ മാണി രാജ്യസഭയിലേക്ക്



തിരുവനന്തപുരം > സംസ്ഥാനത്ത് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് ജയം. 2024 ജൂലായ് 1 വരെയാണ് സീറ്റിന്റെ കാലാവധി. ശൂരനാട് രാജശേഖരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോവിഡ് ബാധിതരായി ചികിത്സയിലായതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍, പി മമ്മിക്കുട്ടി എന്നിവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. യുഡിഎഫ് അംഗം പി ടി തോമസും ചികിത്സയിലാണ്. Read on deshabhimani.com

Related News