ഡോക്ടര്‍ ജോ ജോസഫ് തന്റെ ടീമിലെ മിടുക്കന്‍-- ഡോ. ജോസ് ചാക്കോ പെരിയപ്പുറം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ഹൃദയവുമായി ഡോ. ജോ ജോസഫ് - ഫയല്‍ ഫോട്ടോ


കൊച്ചി> സംസ്ഥാനത്ത് തുടര്‍ച്ചയായ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ച 2013 മുതല്‍ തന്റെ ടീമിലുള്ള ഡോ. ജോ ജോസഫിന് എല്ലാ വിജയവും ആശംസിക്കുന്നതായി കേരളത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു തുടക്കമിട്ട ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇടവേളയ്ക്കുശേഷം 2013ലാണ് തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ തുടങ്ങിയത്. മിടുക്കനായ ഡോ. ജോ ജോസഫ് അന്നുമുതല്‍ ടീമിലുണ്ട്. 26 ഹൃദയമാറ്റ ശസ്ത്രക്രിയകളില്‍ പങ്കെടുത്തിട്ടുണ്ട്.   തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ ഹൃദയവുമായി വന്ന് ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ടീമിലൊക്കെ സജീവമായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍ ലിസി ആശുപത്രിയില്‍ ഡോ. ജോയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ജോസ് ചാക്കോ. മികച്ച പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സമൂഹ നന്മയ്ക്ക് അത്യാവശ്യമാണെന്നും ഡോക്ടര്‍ ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തിനും തൃക്കാക്കരയ്ക്കും ഗുണകരമാകുമെന്നും ലിസി ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ റോമി  മാത്യൂ പറഞ്ഞു.   Read on deshabhimani.com

Related News