ജിഷ്‌ണുരാജ് വധശ്രമം: 
പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



ബാലുശേരി > ഡിവൈഎഫ്ഐ  പ്രവർത്തകൻ തൃക്കുറ്റിശേരി വാഴേന്റവളപ്പിൽ ജിഷ്ണുരാജിനെ ഭീകര മർദനത്തിരയാക്കിയശേഷം വെള്ളത്തിൽ മുക്കിക്കൊല്ലാർ ശ്രമിച്ച കേസിൽ റിമാൻഡിലുള്ള ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് എസ്ഡിപിഐ പ്രവർത്തകരുൾപ്പെടെ ഒമ്പതുപേരാണ് റിമാൻഡിലുള്ളത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെയുള്ളത്.   പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുൽഫി, കുരുടമ്പത്ത് സുബൈർ, മുഹമ്മദ് സാലി, കുനിയിൽ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ്, നജാഫ് ഫാരിസ് എന്നിവരാണ് റിമാൻഡിലുള്ളത്. പ്രതിപ്പട്ടികയിലുള്ള പ്രധാന പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളത്തിൽ മുക്കുന്ന വീഡിയോ ദൃശ്യത്തിലുള്ള മുഖ്യപ്രതി എസ്ഡിപിഐ നേതാവ് സഫീർ മൂടോട്ടുകണ്ടിയെ ഇതുവരെ പിടികൂടിയിട്ടില്ല. 29 പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞദിവസം മാറ്റിയ ജാമ്യാപേക്ഷയാണ്‌ കോടതി തിങ്കളാഴ്‌ച പരിഗണിച്ചത്‌. Read on deshabhimani.com

Related News