ഗവർണർ ആർഎസ്‌എസ്‌ നേതാവിനെ സന്ദർശിച്ചത്‌ ഉചിതമല്ല: ജയറാം രമേശ്‌



കൊച്ചി> കേരള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ആർഎസ്‌എസ്‌ നേതാവ്‌ മോഹൻ ഭാഗവതിനെ സന്ദർശിച്ചത്‌ ഉചിതമായ നടപടിയല്ലെന്ന്‌ സൂചിപ്പിച്ച്‌ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്‌. സ്വാതന്ത്ര്യം ലഭിച്ച ശേഷം അമ്പത്‌ വർഷത്തോളം ദേശീയപതാക ഉയർത്താത്ത സംഘടനയുടെ നേതാവുമായാണ്‌ ഗവർണർ കൂടിക്കാഴ്‌ച നടത്തിയത്‌. ഗവർണർ എന്നത്‌ ഭരണഘടന പദവിയാണ്‌. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ആജ്‌ഞാനുവർത്തിയായി ഗവർണമാർ മാറുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കാണാൻ കഴിയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഭാരത്‌ ജോഡോ യാത്രയിൽ നിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ കേരളത്തിൽ മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിൽ കൊമ്പു കോർത്ത രീതിയിലുള്ള സംഭവ വികാസങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പാർടിയിൽ നിന്ന്‌ എല്ലാം ലഭിച്ചവരും ബിജെപിയിലേയ്‌ക്ക്‌ പോകണമെന്ന്‌ ലക്ഷ്യം വയ്‌ക്കുന്നവരുമാണ്‌ കോൺഗ്രസ്‌ വിടുന്നത്‌. ഭാരത്‌ ജോഡോ യാത്രയ്‌ക്ക്‌ ലഭിക്കുന്ന ജനപിന്തുണയിൽ ബിജെപി അസ്വസ്ഥരാണ്‌. ഇതിൽ നിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ കോൺഗ്രസ്‌ വിടുന്നവരുടെ വാർത്തകൾ ഉയർത്തി കാട്ടുന്നതെന്നും ജയറാം രമേശ്‌ പറഞ്ഞു. Read on deshabhimani.com

Related News