ദേശാഭിമാനി ഓഫീസ്‌ ആക്രമണം : ലക്ഷ്യമിട്ടത്‌ എസ്‌എഫ്‌ഐ 
ഓഫീസെന്ന്‌ പ്രതി



കൽപ്പറ്റ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി ഓഫീസ്‌ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി കെഎസ്‌യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഷീർ പള്ളിവയൽ. താനുൾപ്പെട്ട സംഘമാണ്‌ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയിലെ ചർച്ചക്കിടയിലാണ്‌ ഇക്കാര്യം സമ്മതിച്ചത്‌.  ‘-തീർച്ചയായും ദേശാഭിമാനിക്ക്‌ കല്ലെറിഞ്ഞ കേസിൽ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ ആക്കാം. ഫെയ്‌സ്‌ബുക്കിൽ  ഇതുസംബന്ധിച്ച്‌ പോസ്റ്റിട്ടിട്ടുണ്ട്‌. യുഡിഎഫിന്റെ പ്രതിഷേധ പരിപാടിക്കിടയിൽ എസ്‌എഫ്‌ഐ ഓഫീസിലേക്ക്‌ കല്ലെറിയാൻവേണ്ടി, ആക്രമിക്കാൻപോയ ഒരാൾതന്നെയാണ്‌ ഞാൻ. എസ്‌എഫ്‌ഐയുടെ ഓഫീസ്‌ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ്‌ ഞങ്ങളുടെ 200 പേരടങ്ങിയ സംഘം പോയത്‌.  എസ്‌എഫ്‌ഐയുടെ ഓഫീസിന്‌ മുന്നിലാണ്‌ ഈ പറയപ്പെടുന്ന ഓഫീസ്‌. അപ്പോൾ ആരോ കല്ലെടുത്ത്‌ എറിഞ്ഞു. ഞാൻ എറിഞ്ഞിട്ടില്ല. പക്ഷേ ഞാൻ അവരുടെ മുന്നിലുണ്ടായിരുന്നു’. ജഷീർ പറഞ്ഞു. Read on deshabhimani.com

Related News