ജപ്പാൻ നാവിക കപ്പൽ 
ദക്ഷിണ നാവികാസ്ഥാനത്ത്‌



കൊച്ചി ജപ്പാൻ നാവികസേനയായ മാരിടൈം സെൽഫ്‌ ഡിഫൻസ്‌ ഫോഴ്‌സിന്റെ കപ്പൽ ‘സുസുട്‌സുകി’ ദക്ഷിണ നാവികാസ്ഥാനം സന്ദർശിച്ചു. വ്യാഴാഴ്‌ച ദക്ഷിണ നാവികാസ്ഥാനത്തെത്തിയ കപ്പലിന്‌ നേവി ബാൻഡിന്റെ അകമ്പടിയോടെ സ്വീകരണമൊരുക്കി. ജപ്പാൻ മാരിടൈം സെൽഫ്‌ ഡിഫൻസ്‌ അംഗങ്ങൾ നാവികാസ്ഥാനത്തെ വിവിധ പരിശീലനകേന്ദ്രങ്ങൾ സന്ദർശിച്ചു. ഇരു നാവികസേനകളുടെയും ഉഭയകക്ഷിബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ കപ്പൽ കൊച്ചിയിലെത്തിയത്‌. ഗൾഫ്‌ ഓഫ്‌ ഏദനിൽ ആന്റി പൈറസി ഓപ്പറേഷൻ പൂർത്തിയാക്കിയശേഷം ജപ്പാനിലേക്ക്‌ മടങ്ങുകയായിരുന്നു കപ്പൽ. Read on deshabhimani.com

Related News