ജനമൈത്രി എം ബീറ്റിനെതിരെ വ്യാജപ്രചാരണം



തിരുവനന്തപുരം > ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈൽ ബീറ്റ് (എം ബീറ്റ്) സംവിധാനത്തിനെതിരെ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ പൊലീസ്‌.  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തിയാണ്‌ ദുഷ്‌‌പ്രചാരണം.പൊലീസിന്റെ  വിവിധ പദ്ധതികൾ നടപ്പാക്കാൻ ജനങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യം മനസ്സിലാക്കുകയാണ്‌ എം  ബീറ്റിന്റെ ലക്ഷ്യം. നിർബന്ധപൂർവം വ്യക്തിഗതവിവരം ശേഖരിക്കില്ല. കോവിഡിൽ‌ കരുത്തായത്‌ എം ബീറ്റ്‌ എം ബീറ്റ് പദ്ധതിയിലൂടെ ജനമൈത്രി പൊലീസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോവിഡ്‌ കാലത്ത്‌ ആവശ്യമായ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ എത്തിച്ചത്‌. അതിഥിത്തൊഴിലാളികളുടെ പൂർണവിവരം ശേഖരിച്ച് അവരെ ലേബർ ക്യാമ്പുകളിലേക്ക്‌ മാറ്റിപ്പാർപ്പിച്ച്‌ ഭക്ഷണവും മറ്റും ലഭ്യമാക്കി. ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്നവർക്ക്‌ അവ എത്തിക്കാനും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ പിന്നോക്കം പോയ കുട്ടികൾക്കും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കും  പരിശീലനം നൽകാനും സാധിച്ചു. ഭവനരഹിതർക്ക് 45 വീട്‌ നിർമിച്ചുനൽകിയതും കോവിഡ് കാലത്ത് 18,246 രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഗുരുതരരോഗം ബാധിച്ച 12,327 പേർക്ക് ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാനും എം ബീറ്റ് സഹായമായി. Read on deshabhimani.com

Related News