വികസനവേഗം തൊട്ടറിഞ്ഞ് ; ആവേശം ആകാശത്തോളമുയർത്തി ജനാവലി

കളമശേരിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ജനകീയ പ്രതിരോധജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ ആനയിക്കുന്നു. മന്ത്രി പി രാജീവ് സമീപം \ ഫോട്ടോ: സുനോജ് നെെനാൻ മാത്യു


കൊച്ചി വൻകിട വികസനപദ്ധതികൾ യാഥാർഥ്യമാകുന്ന മഹാനഗരത്തിലും സമീപ മണ്ഡലം കേന്ദ്രങ്ങളിലുമായിരുന്നു ജനകീയ പ്രതിരോധ ജാഥയുടെ രണ്ടാംദിനത്തിലെ പര്യടനം. കത്തുന്ന വെയിലിലും സ്വീകരണകേന്ദ്രങ്ങളിലേക്ക്‌ ഒഴുകിയെത്തിയ ജനാവലി ആവേശം ആകാശത്തോളമുയർത്തി. എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്തുനടപ്പാക്കുന്ന വികസന ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞും അവയെ തകർക്കാൻ പുറപ്പെട്ട  എതിരാളികളുടെ രാഷ്‌ട്രീയലക്ഷ്യം ചൂണ്ടിക്കാണിച്ചും ജാഥാംഗങ്ങൾ സദസ്സിനോട്‌ സംവദിച്ചു. വൈപ്പിനിലെ ഞാറക്കൽ ജയ്‌ഹിന്ദ്‌ മൈതാനത്തായിരുന്നു ആദ്യ വരവേൽപ്പ്‌. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.  എ പി പ്രിനിൽ സ്വാഗതം പറഞ്ഞു. ജാഥാംഗം കെ ടി ജലീൽ എംഎൽഎ സംസാരിച്ചു.  ഡോ. കെ കെ ജോഷി നന്ദി പറഞ്ഞു. മുതിർന്ന നേതാവ് കെ എം സുധാകരൻ, മന്ത്രി പി രാജീവ്,  ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഗോപി കോട്ടമുറിക്കൽ, എസ് ശർമ, എസ്‌ സതീഷ്‌,  പി കെ ബിജു, ജെയ്ക് സി തോമസ്, എം കെ ശിവരാജൻ എന്നിവർ പങ്കെടുത്തു. പൂയ്യപ്പിള്ളി തങ്കപ്പൻ എഴുതി സെബി നായരമ്പലം സംഗീതം നൽകിയ സ്വാഗതഗാനത്തോടെയായിരുന്നു വരവേൽപ്പ്‌.   തോപ്പുംപടിയിൽ എം വി ഗോവിന്ദന്റെ  പ്രസംഗം. കെ ജെ മാക്‌സി എംഎൽഎ അധ്യക്ഷനായി.  ജോൺ ഫെർണാണ്ടസ്, പി എ പീറ്റർ, ടി വി അനിത, കെ വി തോമസ്, കെ എം റിയാദ്‌ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം, തൃക്കാക്കര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മറൈൻഡ്രൈവിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിലേക്ക്‌ മേനക ജങ്ഷനിൽനിന്ന്‌ ജാഥയെ വരവേറ്റു. ഏരിയ സെക്രട്ടറിമാരായ സി മണി, എ ജി ഉദയകുമാർ എന്നിവർ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. മന്ത്രി പി രാജീവ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സി എം ദിനേശ്‌മണി, പ്രൊഫ. എം കെ സാനു, സി കെ ശ്രീധരൻ,  കെ ജെ ജേക്കബ് തുടങ്ങിയവർ സന്നിഹിതരായി. പി എൻ സീനുലാൽ സ്വാഗതം പറഞ്ഞു. കളമശേരിയിലെ യോഗത്തിൽ സി കെ പരീത് അധ്യക്ഷനായി. കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാട്ടുചാൽ പാടശേഖരത്തിൽ വിളഞ്ഞ നെൽക്കറ്റകൾ സമ്മാനിച്ച്‌ കർഷകർ ജാഥയെ വരവേറ്റു.  മന്ത്രി പി രാജീവ്, കെ എൻ ഗോപിനാഥ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് എന്നിവർ പങ്കെടുത്തു. കെ ബി വർഗീസ് സ്വാഗതവും എ ഡി സുജിൽ നന്ദിയും പറഞ്ഞു. തൃപ്പൂണിത്തുറയിൽ അനശ്വര രക്തസാക്ഷി  എം ആർ വിദ്യാധരന്റെയും ആർഎസ്എസ് കൊലചെയ്‌ത സരോജിനിയുടെയും ബന്ധുക്കൾ സ്വീകരണകേന്ദ്രത്തിലെത്തി. ടി സി ഷിബു അധ്യക്ഷനായി. എം സി സുരേന്ദ്രൻ,  പി വാസുദേവൻ, എസ്‌ മധുസൂദനൻ, പി എം ആർഷോ, രമാ സന്തോഷ്‌ തുടങ്ങിയവർ സന്നിഹിതരായി. കലാകാരന്മാരായ തൃപ്പൂണിത്തുറ കൃഷ്ണദാസ്, സി ബി സുധാകരൻ, ഫാക്ട് പത്മനാഭൻ, ടി എ സത്യപാൽ, കലാഭവൻ സാബു, എൻസിപി സംസ്ഥാന സെക്രട്ടറി വി ജി രവീന്ദ്രൻ, അഡ്വ. പ്രേംചന്ദ്, സിനിമാതാരം സാജു നവോദയ എന്നിവരും യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിലെ വൈദികരായ ഷാജി മാമൂട്ടിൽ, സ്ലീബ കളരിക്കൽ, ഷൈജു പഴമ്പിള്ളിൽ എന്നിവരും ജാഥയെ സ്വീകരിക്കാൻ എത്തി. Read on deshabhimani.com

Related News