കോവിഡ് പ്രതിസന്ധി : ഐടി കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ് ; വാടക എഴുതിത്തള്ളും



തിരുവനന്തപുരം കോവിഡ് പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കാൻ വാടകയിളവ്‌ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഐടി പാർക്കുകളിൽ 25,000 ചതുരശ്രയടിവരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിൽ, മെയ്, ജൂൺ മാസവാടകയിൽ 10,000 ചതുരശ്രയടി വരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും.  വാടക ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ തുടർമാസങ്ങളിൽ ക്രമീകരിച്ച് നൽകും. 10,000 ചതുരശ്രയടിവരെ പ്രവർത്തിക്കുന്നവർക്ക്‌  2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വാടക എഴുതിത്തള്ളാനും തീരുമാനിച്ചു. സർക്കാർപാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നേരത്തെ പ്രഖ്യാപിച്ച പുനരുജ്ജീവന പാക്കേജിന്‌ പുറമെയാണ് ഇതെന്നും മുഖ്യമന്ത്രി അറിയിച്ചു.ഐടി പാർക്കുകളിൽ ഒരു കോടി ചതുരശ്രയടി സ്ഥലസൗകര്യമേർപ്പെടുത്താനുള്ള പ്രവർത്തനം ലക്ഷ്യത്തോട് അടുക്കുകയാണ്‌. ടെക്നോപാർക്ക് മൂന്നും നാലും ഘട്ടത്തിന്റെയും വികസനം സാധ്യമാക്കി. നാലാം ഘട്ടമായ തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ ആദ്യ കെട്ടിടം പ്രവർത്തനക്ഷമമായി. 97 ഏക്കറിൽ 1500 കോടി മുതൽമുടക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഐടി ഹബ് ടെക്‌നോസിറ്റിയിൽ യാഥാർഥ്യമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News