അന്താരാഷ്‌ട്ര നാടകോത്സവത്തിന്‌ ഇന്ന്‌ അരങ്ങുണരും; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും



തൃശൂർ അന്താരാഷ്‌ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക്‌) പതിമൂന്നാം പതിപ്പിന് ഞായറാഴ്‌ച തൃശൂരിൽ അരങ്ങുണരും. മട്ടന്നൂർ ശങ്കരൻകുട്ടിയും 100 കലാകാരും ചേർന്ന്‌ വിളംബരമേളം നടത്തും. പകൽ രണ്ടു മുതൽ സംഗീതനാടക അക്കാദമി വളപ്പിലാണ്‌ പരിപാടി. വൈകിട്ട്‌ അഞ്ചിന്‌ പവലിയൻ തിയറ്ററിൽ നടക്കുന്ന ചടങ്ങ്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. പ്രമുഖ നടൻ പ്രകാശ്‌രാജാണ്‌ മുഖ്യാതിഥി. പകൽ മൂന്ന്‌ മുതൽ  നാടകാവതരണം തുടങ്ങും. മഹാരാഷ്‌ട്രയിൽനിന്നുള്ള ദ തിയറ്റർ കമ്പനിയുടെ ‘ടേക്കിങ്‌ സൈഡ്‌സാണ്‌’ ആദ്യാവതരണം. വേദിയിൽ ഇന്ന്‌ കെ ടി മുഹമ്മദ്‌ തിയറ്റർ, പകൽ 3 : ടേയ്‌ക്കിങ്‌ സൈഡ്‌സ്‌ (2 മണിക്കൂർ), ദ കമ്പനി തിയറ്റർ മഹാരാഷ്‌ട്ര ബ്ലാക്ക്‌ ബോക്‌സ്‌ പകൽ  3.30 : നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ(1.5 മണിക്കൂർ), എൻക്ലേവ്‌ തിയറ്റർ കലക്ടീവ്‌ പവലിയൻ തിയറ്റർ വൈകിട്ട്‌ 5 : ഉദ്‌ഘാടനം: മുഖ്യമന്ത്രി പിണറായി വിജയൻ ആക്‌ടർ മുരളി തിയറ്റർ രാത്രി 7 : സാംസൺ(1.40 മണിക്കൂർ), തേഡ്‌ വേൾഡ്‌ ബൺ ഫൈറ്റ്‌, ദക്ഷിണാഫ്രിക്ക പവലിയൻ തിയറ്റർ രാത്രി 9 : ഇന്ത്യൻ ഓഷ്യൻ, മ്യൂസിക്‌ ബാൻഡ്‌(1.30 മണിക്കൂർ) Read on deshabhimani.com

Related News