അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം: മാനവീയം വീഥിയിൽ സെമിനാർ സംഘടിപ്പിച്ചു



തിരുവനന്തപുരം ‌> അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ സെമിനാർ സെമിനാർ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും ഉൾക്കൊള്ളുന്നതും പ്രാപ്യമായതും സുസ്ഥിരവുമായൊരു  കോവിഡാനന്തര ലോകം എന്ന സന്ദേശമുയർത്തി നടന്ന സെമിനാർ കാൻ വാക്ക് ചെയർമാൻ ഗോകുൽ രത്‌നാകർ ഉദ്‌ഘാടനം ചെയ്‌തു. മാനവീയം തെരുവിടം പ്രസിഡന്റ് വിനോദ് വൈശാഖി അധ്യക്ഷനായി. കാര്യവട്ടം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. കെ എസ് ബിജു, ഡിസൈനർ സുരേഷ് ചന്ദ്, സി എഫ് ജി സി എസ് പ്രസിഡന്റ് ഡോ അനിഷ്യ ജയദേവ് എന്നിവർ വിഷയാവതരണം നടത്തി. വിനോദ് വൈശാഖി, കതിർ പി ജി  എന്നിവർ ചേർന്ന് ഗോകുൽ രത്‌നാകർ,  ഡോ. കെ എസ് ബിജു, സുരേഷ് ചന്ദ് എന്നിവർക്ക് മാനവീയം സാമൂഹിക സേവന പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. സജി വി ദേവ് കവിത ചൊല്ലി. കെ ജി സൂരജ്, ബീന ആൽബർട്ട്, സി എൻ സ്നേഹലത, മനു മാധവൻ, ഡോ. രാഹുൽ രഘു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News