'സാവിന മനേയ കദവ തട്ടി' ; കന്നടികരുടെ മനസ്സിലുമുണ്ട്‌ 
ഇന്നസെന്റ്‌



മംഗളൂരു കന്നടികരുടെ മനസ്സിലുമുണ്ട്‌ ചിരിയും ചിന്തയും ഉണർത്തി ഇന്നസെന്റ്‌.   ‘ക്യാൻസർ വാർഡിലെ ചിരി’, "സാവിന മനേയ കദവ തട്ടി'  (മരണത്തിന്റെ പടിവാതിൽക്കലിൽനിന്ന് തിരികെ) എന്ന പേരിൽ കന്നഡയിലേക്ക്‌ വിവർത്തനം ചെയ്‌ത  ബംഗളൂരു മലയാളിയും എഴുത്തുകാരിയുമായ  മായ ബി നായർ  അദ്ദേഹവുമായുള്ള ഊഷ്‌മള സൗഹൃദത്തിന്റെ  ഓർമ്മകളിലാണ്‌.   അർബുദരോഗികൾക്ക് ആത്മധൈര്യം പകരുന്നതെന്ന്‌ തിരിച്ചറിഞ്ഞാണ്‌  പുസ്‌തകം വിവർത്തനം ചെയ്‌തതെന്ന്‌ മായ പറഞ്ഞു.  "ക്യാൻസർഗേ ഹസി ഔഷധ' (ക്യാൻസറിന് ചിരി ഔഷധം) എന്ന ടാഗ് ലൈനോടെ പുസ്തകം ബംഗളൂരുവിൽ  ഇന്നസെന്റിന്റെ സാന്നിധ്യത്തിൽ പ്രകാശിപ്പിച്ചു.  പുസ്‌തകത്തിനും എഴുത്തുകാരനും കന്നടയിലും ആരാധകരായി. ഇന്നസെന്റുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും ഇടയ്‌ക്ക്‌ വിളിക്കാറുണ്ടെന്നും  കർണാടക ജലവിഭവ വകുപ്പിന് കീഴിലെ കാവേരി നീരാവാരി നിഗം ലിമിറ്റഡിൽ ജീവനക്കാരിയായ മായ  പറഞ്ഞു. അസുഖം ഭേദമായ ഉടനെ ബംഗളൂരുവിൽ എത്തുന്നുണ്ട്‌, കാണാമെന്നും പറഞ്ഞിരുന്നു.കന്നടയിൽ ഇറങ്ങിയ പുസ്‌തകം നാലാം എഡിഷൻ പ്രിന്റിങ്ങിന്‌ ഒരുങ്ങുക
യാണ്‌. Read on deshabhimani.com

Related News