കാമ്പസുകള്‍ കൊലക്കളമാക്കാന്‍ ആസൂത്രിത നീക്കം: ഐഎന്‍എല്‍



കോഴിക്കോട്> കാമ്പസുകള്‍ കൊലക്കളമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളജില്‍ ധീരജ് അടക്കം മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. നിസാര വാക്കുതര്‍ക്കത്തിന്റെ പേരില്‍ പുറമെ നിന്ന് കാമ്പസിലത്തെിയ യൂത്ത് കോണ്‍ഗ്രസുകാരാണ് കൊലക്കുപിന്നിലെന്ന കണ്ടത്തെല്‍ അത്യന്തം ഗൗരവമുള്ളതാണ്.  കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും അനുവാദത്തോടെയും മാത്രമേ കൂട്ടക്കുരുതിക്കുള്ള ഈ ശ്രമം നടക്കുകയുള്ളു. നിഷ്ഠൂരമായ അക്രമങ്ങള്‍ക്കെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News