വടക്കൻ കേരളത്തെ വ്യവസായ ഭൂമികയായി മാറ്റും: മന്ത്രി പി രാജീവ്‌

കണ്ണൂർ ചേമ്പർ ഹാളിൽ മീറ്റ് ദി മിനിസ്റ്റർ വ്യവസായ അദാലത്തിലേക്ക്‌ വരുന്ന വ്യവസായ മന്ത്രി പി രാജീവ്‌


കണ്ണൂർ> സംസ്ഥാനത്തെ  വ്യവസായ ഭൂമികയായി  വടക്കൻ കേരളത്തെ   മാറ്റുമെന്ന്‌   വ്യവസായമന്ത്രി പി രാജീവ്‌.  ഉത്തര  കേരളത്തിൽ വ്യവസായ വികസനത്തിന്‌ വൻ സാധ്യതകളാണുള്ളത്‌‌.കെഎസ്‌ഐഡിസി മേഖലാ ഓഫീസ്‌ കോഴിക്കോട്‌ ആരംഭിക്കുകയാണ്‌. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ്‌ മേഖലാ ഓഫീസുള്ളത്‌. കിൻഫ്രയുടെ പ്രധാന പ്രവർത്തന കേന്ദ്രമായി മട്ടന്നൂർ മാറും. ഇത്‌ കണ്ണൂർ, കാസർകോട്‌ ജില്ലകൾക്ക്‌ വലിയ നേട്ടമാകും.  കണ്ണൂരിൽ മീറ്റ്‌ ദി മിനിസ്‌റ്റർ പരിപാടിയിലും മട്ടന്നൂർ  കിൻഫ്ര പാർക്കിന്റെ കല്ലിടലിലും  സംസാരിക്കുകയായിരുന്നു മന്ത്രി. മട്ടന്നൂർ കിൻഫ്ര പാർക്കിൽ വ്യവസായ സംരംഭകർക്ക്‌  ആവശ്യത്തിന്‌ ഭൂമി ലഭിക്കും.  അന്താരാഷ്ട്ര വിമാനത്താവളമുള്ളതും അനുകൂല ഘടകമാണ്‌. താലൂക്ക്‌ തലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങും. പരാതികൾ അതത്‌ ഘട്ടങ്ങളിൽ പരിഹാരിക്കാൻ സംവിധാനമുണ്ടാകും.  പശ്‌ചാത്തല സൗകര്യം ഒരുക്കി  വ്യവസായ വികസനത്തിന്‌ ശക്തിപകരുകയാണ്‌ സർക്കാർ ലക്ഷ്യം. കോവിഡ്‌ പ്രതിസന്ധിക്കിടയിലും 3200 ചെറുകിട  ഇടത്തരം വ്യവസായ സംരഭക(എംഎസ്‌എംഇ)   യൂണിറ്റുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. കേരളത്തിൽ പരമാവധി നിക്ഷേപം കൊണ്ടുവരികയാണ്‌ ലക്ഷ്യം. സ്ഥല ലഭ്യതക്കുറവ്‌ പ്രയാസം സൃഷ്ടിക്കാറുണ്ട്‌. പാരിസ്ഥിതിക ബോധവും ഉയർന്ന ജീവിത നിലവാരവുമുള്ളവരാണ്‌ കേരളീയർ. അനുകൂല കാലാവസ്ഥയും വിദഗ്‌ധ തൊഴിൽ സേനയുമുള്ള നാടുമാണ്‌.   തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ടേഡ്‌ യൂണിയൻ നേതാക്കളുടെ യോഗം ചേർന്നു. കൃഷി അടിസ്ഥാനമായുള്ള വ്യവസായങ്ങൾ മട്ടന്നൂരിലെ പാർക്കിൽ  തുടങ്ങും.   സുഗന്ധ വ്യജ്ഞനം, മത്സ്യം, ഐടി വ്യവസായ സംരഭങ്ങളും  ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News