ചരിത്ര കോൺഗ്രസിനെ രാഷ്‌ട്രീയവേദിയാക്കിയത്‌ ഗവർണർ



കണ്ണൂർ> സംഘപരിവാറിന്റെ കൈയടിക്കു വേണ്ടിയുള്ള പ്രസംഗത്തിലൂടെ കണ്ണൂരിലെ ഇന്ത്യൻ ചരിത്ര കോൺഗ്രസിനെ രാഷ്‌ട്രീയവേദിയാക്കിയത്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ. വിഖ്യാത ചരിത്രകാരൻ ഇർഫാൻ ഹബീബും അന്ന്‌ എംപിയായിരുന്ന കെ കെ രാഗേഷുമല്ല, ഗവർണറാണ്‌ ആർഎസ്‌എസ്‌ മനസ്സോടെ പച്ചയായ രാഷ്ട്രീയം പറത്തത്‌. ഇതിനെതിരെയായിരുന്നു പ്രതിഷേധമെന്നതിനാൽ സംഭവങ്ങളുടെ പൂർണ ഉത്തരവാദിയും ഗവർണർതന്നെ. ഇത്‌ രാഷ്‌ട്രീയത്തിനുള്ള വേദിയല്ലെന്നുപറഞ്ഞ്‌ പ്രസംഗിച്ച ഗവർണർ അദ്ദേഹത്തിന്റെ രാഷ്‌ട്രീയമാണ്‌ പറഞ്ഞത്‌. രാഷ്‌ട്രീയത്തെ മാറ്റിനിർത്തി ചരിത്രം ചർച്ചചെയ്യാനാവില്ലെന്ന്‌ ഇർഫാൻ ഹബീബ്‌ പറഞ്ഞതാണ്‌ സംഘപരിവാർ പാദസേവയിൽ ഗവർണർപദവിയിലെത്തിയ ആരിഫ്‌ മൊഹമ്മദ്‌ഖാനെ ചൊടിപ്പിച്ചത്‌. രാജ്യത്ത്‌ ജനാധിപത്യം ഇല്ലാതാക്കാനുള്ള ശ്രമം അപകടകരമാണെന്നുമാത്രമാണ്‌   ഇർഫാൻ ഹബീബ്‌ ചൂണ്ടിക്കാട്ടിയത്‌. ആർഎസ്‌എസിനുവേണ്ടി, ‘ഇന്ത്യൻ മുസ്ലിങ്ങൾ ചെളിക്കുണ്ടിലാണെന്ന്‌’ അബ്ദുൾകലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചപ്പോഴാണ്‌ ഇർഫാൻ ഹബീബ്‌ ഇടപെട്ടത്‌. അപക്വമായ പ്രസംഗത്തിലൂടെ ഗവർണർ ക്ഷണിച്ചുവരുത്തിയ പ്രതിഷേധമായിരുന്നു അന്ന്‌ ഇന്ത്യൻ ചരിത്ര കോൺഗ്രസിലുണ്ടായത്‌. Read on deshabhimani.com

Related News